കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലേക്കുള്ള ചുവടുമാറ്റം സംബന്ധിച്ച് പബ്‌ളിക് സെക്ടര്‍ റിസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ശില്പശാല സംഘടിപ്പിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ആമുഖമായി റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എര്‍പ്പെടുത്തിയിരുന്ന വിവിധ നികുതികളെ എകീകരിച്ച് ചിട്ടപ്പെടുത്തി ഉണ്ടാക്കിയ ലളിതമായ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള നികുതി വിതരണം സുഗമമാക്കുമെന്നാണ് ഇത് വിഭാവനം ചെയ്യുന്നത്.
പുതിയ നികുതി വ്യവസ്ഥയിലേക്ക് ചുവടുമാറ്റുന്നതു സംബന്ധിച്ച ഇടപെടലുകള്‍ക്ക് കൂടുതല്‍ വേഗതയും പ്രായോഗികസമീപനവും വേണമെന്നും എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ എ ഗോപാലകൃഷ്ണന്‍, കെ രാമസ്വാമി അയ്യര്‍, വേണുഗോപാല്‍ സി ഗോവിന്ദ് തുടങ്ങിയവര്‍ ക്‌ളാസുകള്‍ നയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ