പുതുവൈപ്പ് എല്‍പിജി പ്ളാന്റ് - എല്ലാ വശങ്ങളും പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കും: മുല്ലക്കര രത്നാകരന് കൊച്ചി: ജനപക്ഷത്തും വികസനപക്ഷത്തും നിന്ന് കാര്യങ്ങള്‍ പഠിച്ച ശേഷം പരിസ്ഥിതിസംബന്ധിച്ച പ്രശ്നങ്ങളും പരിഗണിച്ച് നിയമസഭയ്ക്കുമുമ്പില്‍ പുതുവൈപ്പ് എല്‍പിജി പ്ളാന്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്നാകരന് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റിലെ തെളിവെടുപ്പിനുശേഷം നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയിലെ മറ്റംഗങ്ങളോടൊപ്പം പുതുവൈപ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന എല്‍പിജി പ്ളാന്റിെനക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ നിലനില്പിനും ഉപജീവനമാര്‍ഗത്തിനും വരെ എല്‍പിജി പ്ളാന്റ് തടസ്സങ്ങളുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റേണ്ടതുണ്ട്. അതേസമയം ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുകയെന്നും ആശങ്കപ്പെടാനില്ലെന്നും ഐഒസി അധികൃതര്‍ അറിയിക്കുന്നു. ആശങ്കകളകറ്റിയ ശേഷം ഇവിടെ പ്ളാന്റ് തുടങ്ങാമ...