ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ




കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് ആശുപത്രി ഓഫീസിൽ ഓഗസ്റ്റ് ഒമ്പത്, 10 തീയതികളിൽ വാക്ഇൻഇന്റർവ്യൂ നടത്തും. നഴ്‌സ് ഗ്രേഡ്‌രണ്ട്, യോഗ്യത ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വർഷത്തെ ആയുർവേദ നഴ്‌സിംഗ് കോഴ്‌സ് ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. നഴ്‌സിംഗ് അസിസ്റ്റന്റ് യോഗ്യത ഏഴാം ക്ലാസ് ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 300 രൂപ. എക്‌സ്‌റേ ടെക്‌നിഷ്യൻ യോഗ്യത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 500 രൂപ. പ്ലംബർ യോഗ്യത ഐ.റ്റി.ഐ. ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. ഇലക്ട്രീഷ്യൻ യോഗ്യത ഐ.റ്റി.ഐ ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. െ്രെഡവർ കം സെക്യൂരിറ്റി ഗാർഡ് യോഗ്യത ഏഴാം ക്ലാസും ബാഡ്‌ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുളള ലൈസൻസും; ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. ബയോഗ്യാസ് ഓപ്പറേറ്റർ യോഗ്യത ഏഴാം ക്ലാസും, പ്രവൃത്തി പരിചയവും അഭികാമ്യം; ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. ഹോസ്പിറ്റൽ അറ്റൻഡർ യോഗ്യത ഏഴാം ക്ലാസ;് ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 300 രൂപ. സ്വീപ്പർ യോഗ്യത ഏഴാം ക്ലാസ്, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 300 രൂപ. ക്ലർക്ക് യോഗ്യത 10ാം ക്ലാസും, കമ്പ്യൂട്ടർ പരിജ്ഞാനവും ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. അക്കൗണ്ടന്റ് യോഗ്യത 10ാം ക്ലാസും, കമ്പ്യൂട്ടർ പരിജ്ഞാനവും(ടാലി) ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 450 രൂപ. റിസപ്ഷനിസ്റ്റ് യോഗ്യത 10ാം ക്ലാസും, ഇംഗ്ലീഷിലും മലയാളത്തിലുമുളള പ്രാവീണ്യവും; ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. സെയിൽസ്മാൻ യോഗ്യത 10ാം ക്ലാസ്, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 450 രൂപ. സെയിൽസ് അസിസ്റ്റന്റ് യോഗ്യത 10ാം ക്ലാസ്, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. ഒപ്‌റ്റോമെട്രിസ്റ്റ് യോഗ്യത ഡിപ്ലോമ ഇൻ ഒപ്‌റ്റോമെട്രി, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.

മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം
വാർഡുതല പരിശീലനം സമാപിച്ചു
ഗൃഹസന്ദർശനം ഞായറാഴ്ച തുടങ്ങും
കൊച്ചി: കേരളത്തെ സമ്പൂർണ്ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ശുചിത്വ-മാലിന്യ സംസ്‌കരണ പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ഹരിതകേരളം മിഷൻ വിവിധ തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന പരിശീലന പരിപാടികളിൽ വാർഡുതല പരിശീലനം പൂർത്തിയായി . കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ, ആശാവർക്കർമാർ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, റിട്ട. ജീവനക്കാർ തുടങ്ങിയവരുൾപ്പെടുന്നവർക്കാണ് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. ഇവരെയാണ് വോളണ്ടിയർമാരായി വിവരശേഖരണത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമായി ഈ മാസം 6 മുതൽ 13 വരെ തീയതികളിൽ ഓരോ വീട്ടിലും സന്ദർശനം നടത്താൻ നിയോഗിച്ചിട്ടുള്ളത്. ആഗസ്റ്റ് 15 ന് നടക്കുന്ന മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തിനു മുന്നോടിയായി ഈ മാസം ആറിന് ഗൃഹസന്ദർശനം ആരംഭിക്കും. 50 വീടുകൾക്ക് രണ്ടുപേരെ വീതം വോളണ്ടിയർമാരായി ഇതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയർമാരുടെ ആലോചനായോഗം ആഗസ്റ്റ് അഞ്ചിന് വിളിച്ചു ചേർക്കും. ഗൃഹസന്ദർശന വേളയിൽ നൽകാനുളള ചോദ്യാവലി, ലഘുലേഖകൾ, അവസ്ഥാനിർണ്ണയ പഠനരേഖ എന്നിവ യോഗത്തിൽ വിതരണം ചെയ്യുന്നതിനായി ആഗസ്റ്റ് 3-ാം തീയതിയോടെ ലഭ്യമാക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിനു ശേഷമാണ് മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനം നടത്തുന്നത്. ഇതോടെ കേരളത്തെ സമ്പൂർണ്ണ മാലിന്യരഹിത സംസ്ഥാനമാക്കുകയെന്ന മഹായജ്ഞത്തിനു തുടക്കമാവും. 

ലാവണ്യം 2017; ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചി: ഓണാഘോഷം - ലാവണ്യം 2017 ന്റെ ഭാഗമായി മറൈൻ ഡ്രൈവ് വേദിയിൽ എക്‌സിബിഷൻ സംഘടിപ്പിക്കുന്നതിന് താത്പര്യമുളള, ഈ രംഗത്ത് മുൻ പരിചയമുളള ഇവന്റ് മാനേജ്മന്റ്/സമാനമായ സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുഷൾ ക്ഷണിച്ചു. മാതൃക ക്വട്ടേഷൻ ഫോറവും മറ്റ് വിശദാംശങ്ങളും ഡിറ്റിപിസി ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ ഡിറ്റിപിസിയിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ് രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2367334.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം; വിചാരണ 3-ന് തുടങ്ങും
കൊച്ചി: കൊല്ലം ജില്ലയിലെ പറവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മീഷൻ ആഗസ്റ്റ് മൂന്നിന് വിചാരണ തുടങ്ങും. എറണാകുളം മറൈൻ ഡ്രൈവിലുളള ജി.സി.ഡി.എ കെട്ടിടത്തിലെ മൂന്നാം നിലയിലുളള ഒ.എസ്.27 നമ്പർ ഹാളിൽ സംഭവ സമയത്തെ ജില്ലാ കളക്ടറിൽ നിന്നും മൊഴി നടുക്കും. അഞ്ച്, എട്ട്, ഒമ്പത് തീയതികളിൽ വിചാരണ തുടർന്ന് നടക്കും.

ജില്ലാ കളക്ടറുടെ അറിയിപ്പ്
കൊച്ചി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരമുളള അന്തിമ മുൻഗണനാ പട്ടികയിൽ കടന്നു കൂടിയ അനർഹരായ കാർഡുടമകൾ ഇതുവരെ തങ്ങളുടെ റേഷൻ കാർഡ് സറണ്ടർ ചെയ്യാത്തപക്ഷം ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ/സിറ്റി റേഷനിംഗ് ഓഫീസിൽ സ്വമേധയാ സറണ്ടർ ചെയ്യണം. അനർഹരെ കണ്ടെത്തുന്നതിന് നിയോഗിക്കപ്പെട്ട സ്‌ക്വാഡ് ഫീൽഡ് വെരിഫിക്കേഷൻ നടത്തുമ്പോൾ, നാല് ചക്രവാഹനം സ്വന്തമായുളളവർ, 1000 ച.അടിയിൽ കൂടുതൽ വിസ്തീർണമുളള വീടുളളവർ, ഒരേക്കറിൽ കൂടുതൽ ഭൂമി ഉളവർ ഉയർന്ന സാമ്പത്തിക ശേഷി ഉളളവർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷണർമാർ, വിദേശത്ത് ജോലിയുളളവർ മുതലായവർ ഉൾപ്പെട്ട കാർഡുകൾ മുൻഗണനാ ലിസ്റ്റിൽ കണ്ടെത്തുന്ന പക്ഷം ഇന്ത്യൻ ശിക്ഷാ നിയമം അവശ്യസാധന നിയമം 1955 പ്രകാരമുളള നിയമ നടപടികൾ സ്വീകരിക്കും. ഇതു നിമിത്തം പിഴ, തടവു ശിക്ഷ എന്നിവ ലഭിക്കാനിടയുണ്ട്. 

പാൽ ഗുണമേന്മ ബോധവത്കരണ പരിപാടി
കൊച്ചി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൽ പാലുൽപ്പാദകരും, ക്ഷീര സഹകരണ സംഘങ്ങളും നിർണായക പങ്ക് വഹിക്കുന്നു. ഉൽപ്പാദകർക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുളള പാലും ലഭ്യമാക്കുന്നതിന് പ്രാഥമികതലത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, പാൽ ഗുണനിലവാരം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും പാൽ ഉൽപ്പാദകർക്ക് ബോധവത്കരണ പരിപാടി ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ മാമ്മലശേരി ക്ഷീരസഹകരണസംഘം ഹാളിൽ നടത്തും.  പരിപാടിയുടെ ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്ത് സുരേന്ദ്രൻ  നിർഹിക്കും.  രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനികുമാരികെ.എ അധ്യക്ഷത വഹിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജിഎസ്ടി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലേക്കുള്ള ചുവടുമാറ്റം സംബന്ധിച്ച് പബ്‌ളിക് സെക്ടര്‍ റിസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ശില്പശാല സംഘടിപ്പിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ആമുഖമായി റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എര്‍പ്പെടുത്തിയിരുന്ന വിവിധ നികുതികളെ എകീകരിച്ച് ചിട്ടപ്പെടുത്തി ഉണ്ടാക്കിയ ലളിതമായ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള നികുതി വിതരണം സുഗമമാക്കുമെന്നാണ് ഇത് വിഭാവനം ചെയ്യുന്നത്.  പുതിയ നികുതി വ്യവസ്ഥയിലേക്ക് ചുവടുമാറ്റുന്നതു സംബന്ധിച്ച ഇടപെടലുകള്‍ക്ക് കൂടുതല്‍ വേഗതയും പ്രായോഗികസമീപനവും വേണമെന്നും എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ എ ഗോപാലകൃഷ്ണന്‍, കെ രാമസ്വാമി അയ്യര്‍, വേണുഗോപാല്‍ സി ഗോവിന്ദ് ത...

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ്

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് - എല്ലാ വശങ്ങളും  പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്കും: മുല്ലക്കര രത്‌നാകരന്‍ കൊച്ചി: ജനപക്ഷത്തും വികസനപക്ഷത്തും നിന്ന് കാര്യങ്ങള്‍ പഠിച്ച ശേഷം പരിസ്ഥിതിസംബന്ധിച്ച പ്രശ്‌നങ്ങളും പരിഗണിച്ച് നിയമസഭയ്ക്കുമുമ്പില്‍ പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റിലെ തെളിവെടുപ്പിനുശേഷം നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയിലെ മറ്റംഗങ്ങളോടൊപ്പം പുതുവൈപ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന എല്‍പിജി പ്‌ളാന്റിെനക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ നിലനില്പിനും ഉപജീവനമാര്‍ഗത്തിനും വരെ എല്‍പിജി പ്‌ളാന്റ് തടസ്സങ്ങളുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റേണ്ടതുണ്ട്. അതേസമയം ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുകയെന്നും ആശങ്കപ്പെടാനില്ലെന്നും ഐഒസി അധികൃതര്‍ അറിയിക്കുന്നു.  ആശങ്കകളകറ്റിയ ശേഷം ഇവിടെ പ്‌ളാന്റ് തുടങ്ങാമ...