ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ്

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് - എല്ലാ വശങ്ങളും 
പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്കും: മുല്ലക്കര രത്‌നാകരന്‍

കൊച്ചി: ജനപക്ഷത്തും വികസനപക്ഷത്തും നിന്ന് കാര്യങ്ങള്‍ പഠിച്ച ശേഷം പരിസ്ഥിതിസംബന്ധിച്ച പ്രശ്‌നങ്ങളും പരിഗണിച്ച് നിയമസഭയ്ക്കുമുമ്പില്‍ പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റിലെ തെളിവെടുപ്പിനുശേഷം നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയിലെ മറ്റംഗങ്ങളോടൊപ്പം പുതുവൈപ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന എല്‍പിജി പ്‌ളാന്റിെനക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ നിലനില്പിനും ഉപജീവനമാര്‍ഗത്തിനും വരെ എല്‍പിജി പ്‌ളാന്റ് തടസ്സങ്ങളുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റേണ്ടതുണ്ട്. അതേസമയം ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുകയെന്നും ആശങ്കപ്പെടാനില്ലെന്നും ഐഒസി അധികൃതര്‍ അറിയിക്കുന്നു.  ആശങ്കകളകറ്റിയ ശേഷം ഇവിടെ പ്‌ളാന്റ് തുടങ്ങാമെന്ന് വാദിക്കുന്നവരുണ്ട്. യാതൊരു സാഹചര്യത്തിലും എല്‍പിജി പ്‌ളാന്റ് ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് വേണ്ടെന്നു പറയുന്നവരുമുണ്ട്. ഈ വാദങ്ങളെല്ലാം പരിശോധിക്കണം. ഇതെക്കുറിച്ച്  ശാസ്ത്രീയമായി പഠിച്ചവരില്‍ നിന്നും വിദഗ്ദധരില്‍ നിന്നും ആശയങ്ങള്‍ ശേഖരിക്കണം.  ചെന്നൈ ഐഐടി നടത്തിയ പഠനവും പരിശോധിക്കേണ്ടതുണ്ട്. ഈ പഠനത്തെക്കുറിച്ചുമള്ള അതൃപ്തി ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച് ആശയങ്ങള്‍ ശേഖരിച്ച ശേഷം നിയമസഭയ്ക്കു മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു. 
മുല്ലക്കര രത്‌നാകരനോടൊപ്പം നിയമസഭ സമിതി അംഗങ്ങള്‍ എംഎല്‍എമാരായ പി.വി. അന്‍വര്‍, ഒ.ആര്‍. കേളു, അനില്‍ അക്കര എന്നിവരും സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ ആന്റണി, സെക്രട്ടറി കുഞ്ഞിമോന്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണന്‍, ഐഒസി ജനറല്‍ മാനേജര്‍ ധനപാണ്ഡ്യന്‍, സമരസമിതി ഭാരവാഹികളായ ബൈജു, സേവ്യര്‍ തുടങ്ങിയവരും ഉദേ്യാഗസ്ഥരും അനുഗമിച്ചു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജിഎസ്ടി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലേക്കുള്ള ചുവടുമാറ്റം സംബന്ധിച്ച് പബ്‌ളിക് സെക്ടര്‍ റിസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ശില്പശാല സംഘടിപ്പിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ആമുഖമായി റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എര്‍പ്പെടുത്തിയിരുന്ന വിവിധ നികുതികളെ എകീകരിച്ച് ചിട്ടപ്പെടുത്തി ഉണ്ടാക്കിയ ലളിതമായ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള നികുതി വിതരണം സുഗമമാക്കുമെന്നാണ് ഇത് വിഭാവനം ചെയ്യുന്നത്.  പുതിയ നികുതി വ്യവസ്ഥയിലേക്ക് ചുവടുമാറ്റുന്നതു സംബന്ധിച്ച ഇടപെടലുകള്‍ക്ക് കൂടുതല്‍ വേഗതയും പ്രായോഗികസമീപനവും വേണമെന്നും എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ എ ഗോപാലകൃഷ്ണന്‍, കെ രാമസ്വാമി അയ്യര്‍, വേണുഗോപാല്‍ സി ഗോവിന്ദ് ത...