ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓണം-ബക്രീദ് ഖാദിമേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 5-ന്



കൊച്ചി:  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ ബോര്‍ഡും പ്രോജക്ടും സംയുക്തമായി നടത്തുന്ന ഈ വര്‍ഷത്തെ ഖാദി ഓണം മേളയുടെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് രാവിലെ 11-ന് നടത്തും. ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്ന കലൂര്‍ ഖാദി ടവേഴ്‌സിന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജയില്‍ ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത്, കൊച്ചി നഗരസഭ കൗണ്‍സിലര്‍ എം.ജി.അരിസ്റ്റോട്ടില്‍, കെ.വി.ഐ.സി ഡയറക്ടര്‍ ഐ.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു ടി എബ്രഹാം, ഖാദി ഫെഡറേഷന്‍ സെക്രട്ടറി കെ.പി.ഗോപാലപൊതുവാള്‍, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ കെ.കെ.ചാന്ദിനി തുടങ്ങിയവര്‍ പങ്കെടുക്കും. 
ആഗസ്റ്റ് ഒന്നു മുതല്‍ സപ്തംബര്‍ മൂന്നുവരെ ഖാദിക്ക് 30 ശതമാനം ഗവ:റിബേറ്റ് ലഭിക്കും. കൂടാതെ സ്വര്‍ണ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം 10 പവനും, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് അഞ്ച് പവന്‍ വീതവും, മൂന്നാം സമ്മാനം 28 പേര്‍ക്ക് ഒരു പവന്‍ വീതം (ഓരോ ജില്ലയ്ക്കും രണ്ട് വീതം) ലഭിക്കും. ആഴ്ചതോറും 4000 രൂപ വിലയുളള സില്‍ക്ക് സാരികളും സമ്മാനമായി ലഭിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജിഎസ്ടി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലേക്കുള്ള ചുവടുമാറ്റം സംബന്ധിച്ച് പബ്‌ളിക് സെക്ടര്‍ റിസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ശില്പശാല സംഘടിപ്പിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് ആമുഖമായി റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എര്‍പ്പെടുത്തിയിരുന്ന വിവിധ നികുതികളെ എകീകരിച്ച് ചിട്ടപ്പെടുത്തി ഉണ്ടാക്കിയ ലളിതമായ നികുതി വ്യവസ്ഥയാണ് ജിഎസ്ടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള നികുതി വിതരണം സുഗമമാക്കുമെന്നാണ് ഇത് വിഭാവനം ചെയ്യുന്നത്.  പുതിയ നികുതി വ്യവസ്ഥയിലേക്ക് ചുവടുമാറ്റുന്നതു സംബന്ധിച്ച ഇടപെടലുകള്‍ക്ക് കൂടുതല്‍ വേഗതയും പ്രായോഗികസമീപനവും വേണമെന്നും എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ എ ഗോപാലകൃഷ്ണന്‍, കെ രാമസ്വാമി അയ്യര്‍, വേണുഗോപാല്‍ സി ഗോവിന്ദ് ത...

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ്

പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് - എല്ലാ വശങ്ങളും  പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്കും: മുല്ലക്കര രത്‌നാകരന്‍ കൊച്ചി: ജനപക്ഷത്തും വികസനപക്ഷത്തും നിന്ന് കാര്യങ്ങള്‍ പഠിച്ച ശേഷം പരിസ്ഥിതിസംബന്ധിച്ച പ്രശ്‌നങ്ങളും പരിഗണിച്ച് നിയമസഭയ്ക്കുമുമ്പില്‍ പുതുവൈപ്പ് എല്‍പിജി പ്‌ളാന്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റിലെ തെളിവെടുപ്പിനുശേഷം നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയിലെ മറ്റംഗങ്ങളോടൊപ്പം പുതുവൈപ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പുതുവൈപ്പില്‍ നിര്‍മാണത്തിലിരിക്കുന്ന എല്‍പിജി പ്‌ളാന്റിെനക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ജനസാന്ദ്രതയേറിയ ഈ ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ നിലനില്പിനും ഉപജീവനമാര്‍ഗത്തിനും വരെ എല്‍പിജി പ്‌ളാന്റ് തടസ്സങ്ങളുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റേണ്ടതുണ്ട്. അതേസമയം ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുകയെന്നും ആശങ്കപ്പെടാനില്ലെന്നും ഐഒസി അധികൃതര്‍ അറിയിക്കുന്നു.  ആശങ്കകളകറ്റിയ ശേഷം ഇവിടെ പ്‌ളാന്റ് തുടങ്ങാമ...